അൽ-ഖുർ’ആൻ

മനുഷ്യർക്കും ജിന്നുകൾക്കും തങ്ങളുടെ സൃഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിൽ നിന്നും ഇറക്കപെട്ട അവസാനത്തെ വേദഗ്രന്ഥമാകുന്നു അൽ-ഖുർ’ആൻ. 571 C.E യിൽ മക്കയിൽ ജന്മംകൊണ്ട അന്ത്യ പ്രവാചകനായ മുഹമ്മദ് (സ) യിലൂടെയാണ് സ്രഷ്ടാവ് ഈ ദിവ്യ സന്ദേശം ഈ ലോകത്തിനു സമ്മാനിച്ചത്. അദ്ദേഹത്തിന്റെ  40 ആം വയസ്സിൽ ആരംഭിച്ച ഈ ദിവ്യ ബോധനം 63 ആം വയസ്സിൽ അദ്ദേഹത്തിന്റെ മരണത്തിന് മുൻപു വരെ തുടർന്നു. 114 അധ്യായങ്ങളാണ് (സൂറത്തുകളാണ്) ഖുർ’ആനിൽ അടങ്ങിയിട്ടുള്ളത്. ഓരോ സൂറത്തിലും അടങ്ങിയിട്ടുള്ള വചനങ്ങളുടെ (ആയത്തുകളുടെ) എണ്ണം വ്യത്യസ്തമാകുന്നു. ഖുർ’ആനിൽ അടങ്ങിയിട്ടുള്ള മുഴുവൻ സൂറത്തുകളുടെയും ഓഡിയോ റെക്കോർഡിങ്ങുകളാണ് ചുവടെ നല്കപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ ഖുർആൻ വായിക്കുവാൻ വേണ്ടി ഒപ്പം കാണുന്ന ‘book’ ഐക്കണിൽ അമർത്തിയ ശേഷം തെളിയുന്ന പേജിലെ സെറ്റിങ്സിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

ശ്രദ്ധിക്കുക : ഖുർ’ആൻ പാരായണം കേൾക്കുന്നത് വരെ പ്രതിഫലാർഹമായ കർമമായി ഇസ്‌ലാം പഠിപ്പിക്കുമ്പോൾ അത് പഠിക്കുകയും മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നവർക്ക് തങ്ങളുടെ സൃഷ്ടാവിങ്കൽ ഉള്ള ബഹുമതി എത്ര മഹനീയമായിരിക്കും ?  ഖുർ’ആനുമായുള്ള ബന്ധം ഒരുവന്റെ ഹൃദയത്തിന് സമാധാനവും തിന്മകളിൽ നിന്ന് അകന്നു നിൽക്കുവാനുമുള്ള തൗഫീക്കും ഏകുന്നു.