അൽഹംദുലില്ലാഹ് !!
സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹു നമ്മെ ഈ ദീനിൽ കാലുറപ്പിച്ച് നിർത്തുകയും നമ്മുടെ മരണ വേളയിൽ നമ്മുടെ ഈമാൻ അതിന്റെ എറ്റവും നല്ല അവസ്ഥയിലും ആക്കിത്തരുമാറാകട്ടെ. ആമീൻ.
ഒരു നബിയും തങ്ങളുടെ സമൂഹത്തിൽ നിന്നും എതിർപ്പുകൾ നേരിടാതിരുന്നിട്ടില്ല. അവർ ആചരിച്ചു പോരുന്ന രീതികൾക്കും സംബ്രദായങ്ങൾക്കും മിക്യവാറും വിരുദ്ധമായിരുന്നു അവർ നബിമാരിൽ നിന്നും കേട്ടിരുന്നത്. ഇതായിരുന്നു പലപ്പോഴും അവരെ ചൊടിപ്പിച്ചിരുന്നു കാര്യം. അവർക്കെന്നല്ലാ, മനുഷ്യർക്കാകമാനം തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളിൽ നിന്നും മാറി ചിന്തിക്കുക പ്രയാസകരമായ കാര്യം തന്നെയാണ്. തങ്ങളുടെ പിതാക്കൾ ചെയ്തുവന്ന കാര്യങ്ങൾ അവർ നെഞ്ചോടു ചേർത്ത് പിടിക്കും, അതെത്ര ബുദ്ധിശൂന്യതയുള്ള കാര്യമാണെങ്കിൽ കൂടിയും.
എന്നാൽ, പ്രിയ സഹോദരങ്ങളെ, അല്ലാഹു നമ്മുടെ നബിയിലൂടെ ഈ ദീൻ നമുക്ക് നൽകിയിട്ട് പതിനാല് നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഇന്ന് ഈ ദീനും പലർക്കും ഒരു പാരമ്പര്യ സംസ്കാരം മാത്രമാണ്. അതിന്റെ ആശയങ്ങൾ മനസ്സിലാക്കാതെയോ വേണ്ടവിധം ഗ്രഹിക്കാതെയോയാണ് ഇന്ന് നമ്മിൽ പലരും സ്വയം താനൊരു മുസ്‌ലിമാണ് എന്ന് ധരിച്ച് പോരുന്നത്. എപ്രകാരം നമ്മുടെ പൂർവീകർ ( ആദ്യകാല മുസ്‌ലിംകൾ ) ഈ ദീനിനെ മനസ്സിലാക്കിയോ അവ്വിധം മനസ്സിലാകുകയും അങ്ങനെ സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യാൻ നമ്മുടെ ബോധപൂർവമായ ഇടപെടലുകൾ അനിവാര്യമാണ്. അല്ലാഹു നാമേവർക്കും കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാൻ തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ.
നമ്മാൽ കഴിയുന്ന വിധം ഈ നേർമാർഗത്തെ മറ്റുള്ളവരിലേക്ക് എത്തിക്കൽ ഒരു മുസ്‌ലിം എന്ന നിലയ്ക്കും മനുഷ്യൻ എന്ന നിലയ്ക്കും നമ്മുടെ ബാധ്യതയാണ്. ഈ ഒരു ധൗത്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ വെബ്സൈറ്റ് രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്. ഓർക്കുക നാം മുഖേനെ ഒരു വ്യക്തിയെങ്കിലും ഇസ്‌ലാമിലേക്ക് കടന്നുവന്നാൽ ഈ ലോകവും അതിലുള്ളതെല്ലാം നേടുന്നതിനേക്കാളും നമുക്കുത്തമം അതാണ്.
എന്തെല്ലാം ചെയ്യാം ?
1.) നിങ്ങൾ നേരിട്ട് ആളുകളെ കണ്ടു പ്രബോധനം നടത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ ലൈബ്രറിയിൽ ‘Dawa’ എന്ന സെക്ഷനിൽ നിന്നും നമ്മുടെ ഈ സൈറ്റിന്റെ അഡ്രസ് ഉള്ള ഒരു visiting card ഡിസൈൻ ലഭിക്കും. അത് പ്രിന്റ് എടുക്കുക. എന്നിട്ട് ആളുകളെ പരിചയപ്പെട്ടതിന് ശേഷം ഈ കാർഡ് നൽകി അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക.
2.) അതെ സെക്ഷനിൽ നിന്നുമുള്ള മറ്റു ഇമേജുകൾ നമ്മുടെ whatsApp Status ആയി പോസ്റ്റ് ചെയ്യുക.
3.) ഈ വെബ്സൈറ്റിന്റെ ലിങ്ക് നേരിട്ട് ജനങ്ങൾക്ക് അയച്ചുകൊടുക്കുക.
അല്ലാഹു ഈ പ്രവർത്തനത്തെ വിജയിപ്പികുമാറാകട്ടെ. ആമീൻ.
Note : എല്ലാ പേജുകളുടേയും ഏറ്റവും മുകളിൽ കാണുന്ന അറബിയിലുള്ള logo യിൽ തൊട്ടാൽ വെബ്സൈറ്റിന്റെ ഹോം പേജിൽ എത്തുന്നതാണ്. താഴെ കൊടുത്തിട്ടുള്ള books icon സ്പർശിച്ചാൽ നേരിട്ട് ലൈബ്രറിയിലും എത്തുന്നതാണ്.